Kerala
പിവി അന്‍വര്‍ എംഎല്‍എ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍; ഇന്ന് ജാമ്യാപേക്ഷ നല്‍കും
രാത്രി രണ്ടരയോടെയാണ് പിവി അന്‍വറിനെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്
മലപ്പുറം | ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ക്കഴിയുന്ന പിവി അന്‍വര്‍ എംഎല്‍എയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. എംഎല്‍എ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. കേസില്‍ ഒന്നാം പ്രതിയായ പിവി അന്‍വറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. രാത്രി രണ്ടരയോടെയാണ് പിവി അന്‍വറിനെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്.
കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചതില്‍ ഡിഎംകെ പ്രവര്‍ത്തകര്‍
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്ത കേസിലാണ് പൊലീസ് നടപടി. പി വി അന്‍വര്‍ ഉള്‍പ്പടെ 11 പേര്‍ക്ക് എതിരെയാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢോലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. രാത്രി ഒന്‍പതരയോടെ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് പോലാസ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.