Connect with us

Kerala

പിഡബ്ലുഡി റസ്റ്റ് ഹൗസിൽ യോഗം ചേരാന്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് അനുമതിയില്ല

നടത്തുന്നത് രാഷ്ട്രീയ യോഗമല്ല, റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം നടത്തുമെന്നും അന്‍വര്‍ പറഞ്ഞു.

Published

|

Last Updated

എറണാകുളം | എറണാകുളം പത്തടിപ്പാലം പിഡബ്ലുഡി റസ്റ്റ് ഹൗസിൽ യോഗം ചേരാന്‍ പിവി അന്‍വര്‍ എം എല്‍ എയ്ക്ക് അനുമതിയില്ല. മുറി അനുവദിക്കാതിരുന്നതോടെ അൻവർ സ്ഥലത്ത് പ്രതിഷേധിച്ചു. പൊതുമരാമത്ത് മന്ത്രി റിയാസ് ഇടപെട്ടത് മൂലമാണ് തനിക്ക്  മുറി അനുവദിക്കാതിരുന്നതെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നടത്തുന്നത് രാഷ്ട്രീയ യോഗമല്ലെന്നും മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു.അതേസമയം റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം നടത്തുമെന്നും അന്‍വര്‍ പറഞ്ഞു.

Latest