Connect with us

Kerala

പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍

സ്വര്‍ണക്കടത്തിന്‍റെ പങ്ക് പി ശശി പറ്റുന്നു

Published

|

Last Updated

മലപ്പുറം | മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടിക്ക് കൊടുത്ത പരാതി പുറത്തുവിട്ട് പിവി അന്‍വര്‍.സോഷ്യല്‍ മീഡിയയിലൂടെയാണ് പരാതി പുറത്തുവിട്ടത്. സ്വര്‍ണ്ണക്കൊള്ളയില്‍ പി ശശിക്കും പങ്കെന്നാണ് പരാതിയില്‍ പറയുന്നത്. പ്രാദേശിക നേതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചാല്‍ പി ശശി തടയും.താന്‍ പറഞ്ഞോളാം എന്ന് പറഞ്ഞ് നേതാക്കളെ തിരിച്ചയക്കുമെന്നും പരാതിയിൽ പറയുന്നു.

പി ശശിയുടെ ഇടപെടല്‍ സാധാരണജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി. സാമ്പത്തിക തര്‍ക്കങ്ങളില്‍ ഇടനിലനിന്ന് ലക്ഷങ്ങള്‍ തട്ടുന്നു. സ്ത്രീകളോട് മോശം പെരുമാറ്റം, ആര്‍എസ്എസ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലീസ് സ്‌റ്റേഷനുകളില്‍ സ്വാധീനം തുടങ്ങി നിരവധി കാര്യങ്ങളാണ് പരാതിയില്‍ അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്.

പി ശശിക്ക് തന്നോട് വൈരാഗ്യമാണ്. തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നിന്ന് പത്ത് ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. പി ശശിയെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ താങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള നാണക്കേട് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമുണ്ടാകുമെന്നും പി വി അന്‍വര്‍ പാരാതിയില്‍ പറയുന്നു.

ഇന്നലെ രാത്രി നടന്ന ഏഷ്യാനെറ്റ് ടിവിയുടെ രാഷ്ട്രീയ ചർച്ചയിൽ ഞാൻ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെകുറിച്ച് ഒരു പരാതിയും നൽകിയിട്ടില്ല എന്ന് ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സിപിഐഎം പ്രതിനിധി അഡ്വ: അനിൽ കുമാർ നടത്തിയ പ്രസ്താവന പൊതുസമൂഹത്തിനിടയിൽ എനിക്ക് വലിയ മാനഹാനി ഉണ്ടാക്കിയിരിക്കുകയാണ്. തൽക്കാലം പുറത്തുവിടണ്ട എന്ന് ഉദ്ദേശിച്ചിരുന്ന പരാതി ഇപ്പോൾ എന്റെ സത്യാവസ്ഥ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. സഖാക്കൾ ക്ഷമിക്കുമല്ലോ എന്നും പറഞ്ഞാണ് അന്‍വര്‍ പരാതി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

Latest