Kerala
വി ഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ നിലമ്പൂരില്‍ പങ്കെടുക്കുമെന്ന് പി വി അന്‍വര്‍
യു ഡി എഫ് ഔദ്യോഗികമായി ക്ഷണിച്ചോ എന്ന ചോദ്യത്തിന് അന്‍വര്‍ കൃത്യമായി മറുപടി നല്‍കിയില്ല

മലപ്പുറം | പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ നിലമ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പി വി അന്‍വര്‍. കവളപ്പാറയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ച് നല്‍കിയ വീടുകള്‍ കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അന്‍വര്‍ ഇക്കാര്യം പറഞ്ഞത്.
യു ഡി എഫ് ഔദ്യോഗികമായി ക്ഷണിച്ചോ എന്ന ചോദ്യത്തിന് അന്‍വര്‍ കൃത്യമായി മറുപടി നല്‍കിയില്ല. പരിപാടിയിലേക്ക് അന്‍വറിനെ ക്ഷണിച്ചതായി കോണ്‍ഗ്രസ്സ്, യു ഡി എഫ് നേതാക്കളും സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി അന്‍വര്‍ സംസാരിച്ചിരുന്നു.
---- facebook comment plugin here -----