Connect with us

Kerala

ഉപതിരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കാന്‍ പി വി അന്‍വര്‍

മതേതര വോട്ടുകള്‍ ഭിന്നിക്കുമോ എന്ന ആശങ്കക്ക് ചെവികൊടുക്കാതെ മുന്നോട്ട്

Published

|

Last Updated

പാലക്കാട് | പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കാന്‍ പി വി അന്‍വര്‍. ഇടതുപക്ഷത്തു നിന്ന് പുറത്തുപോവുകയും യു ഡി എഫില്‍ ചേക്കേറാതിരിക്കുകയും ചെയ്ത പി വി അന്‍വറിന് ജനസ്വാധീനം തെളിയിക്കാനുള്ള അവസരമാണ് രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍. തന്റെ തട്ടകമായ നിലമ്പൂരിനു പുറത്ത് എത്രമാത്രം സ്വാധീനമുണ്ടെന്നു തെളിയിക്കാനുള്ള അവസരം വിനിയോഗിക്കാന്‍ തന്നെയാണ് അന്‍വര്‍ നേതൃത്വം നല്‍കുന്ന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി എം കെ)യുടെ തീരുമാനം.

ചേലക്കരയില്‍ അന്‍വര്‍ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി എ ഐ സി സി അംഗം എന്‍ കെ സുധീര്‍ മത്സരിക്കുമെന്ന് പി വി അന്‍വര്‍ പ്രഖ്യാപിച്ചികഴിഞ്ഞു. പാലക്കാട് സ്ഥാനാര്‍ഥിയെ സര്‍പ്രൈസായി പ്രഖ്യാപിക്കുമെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജ് മത്സരിക്കുമെന്നായിരുന്നു സൂചന.

പിവി അന്‍വര്‍ തന്നെ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. അന്‍വറിന്റെ സാന്നിധ്യം ബി ജെ പിക്കെതിരായി മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന ചര്‍ച്ചകള്‍ ഉയരുന്നുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ മൂന്നു മുന്നണികള്‍ക്കും എതിരായി തന്റെ ജനപിന്തുണ അറിയിക്കുകയാണ് പ്രധാനം എന്ന നിലപാടിലാണ് പി വി അന്‍വര്‍.

 

Latest