Connect with us

Kerala

പി വി അന്‍വര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന്; രാജി പ്രഖ്യാപനമുണ്ടായേക്കും

ഇന്നു രാവിലെ ഒമ്പതു മണിക്ക് സ്പീക്കര്‍ ഷംസീറിനെ കാണുമെന്നും പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  എംഎല്‍എ സ്ഥാനത്തു നിന്നും രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, പി വി അന്‍വര്‍ എംഎല്‍എ വിളിച്ച വാര്‍ത്താസമ്മേളനം ഇന്ന് നടക്കും. പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കുവാന്‍ തിങ്കളാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരത്തു വെച്ച് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് സമൂഹിക മാധ്യമത്തിലൂടെയാണ് അന്‍വര്‍ അറിയിച്ചത്. ഇന്നു രാവിലെ ഒമ്പതു മണിക്ക് സ്പീക്കര്‍ ഷംസീറിനെ കാണുമെന്നും പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എല്‍ഡിഎഫ് സ്വതന്ത്രനായി നിയമസഭയിലെത്തിയ പി വി അന്‍വര്‍ മുഖ്യമന്ത്രിയുമായി കൊമ്പു കോര്‍ത്ത് ഇടതുമുന്നണി വിടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.സ്വതന്ത്രനായി ജയിച്ച അന്‍വര്‍ തൃണമൂലില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അന്‍വര്‍ അറിയിച്ചത്. അതേസമയം അന്‍വര്‍ തൃണമൂല്‍ കോണ്‍?ഗ്രസ് അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.