Kerala
പി വി അന്‍വറിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നു; നിശ്ചയിച്ച അന്വേഷണങ്ങള്‍ നിഷ്പക്ഷമായി നടക്കും: മുഖ്യമന്ത്രി
പി വി അന്‍വര്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന് പിന്നിലെന്ന് സംശയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി | പി വി അന്‍വര്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന് പിന്നിലെന്ന് സംശയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എന്നാല്‍ ആ സംശയത്തിലേക്കല്ല ആ ഘട്ടത്തില്‍ സര്‍ക്കാര്‍ പോയത്. ഉന്നയിച്ച ആരോപണങ്ങള്‍ ഏറ്റവും മികച്ച അന്വേഷണ സംഘത്തെ ഉപയോഗിച്ചു അന്വേഷിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ അതില്‍ തൃപ്തനല്ലെന്ന് അദ്ദേഹം ഇന്നലെ വ്യക്തമാക്കി.
നേരത്തെ സംശയിച്ചപോലെ തന്നെ കാര്യങ്ങള്‍ എത്തി. പാര്‍ട്ടിക്കും സര്‍ക്കാറിനും ഇടത് മുന്നിക്കും എതിരായ കാര്യങ്ങളാണ് ഇന്നലെ അന്‍വര്‍ പറഞ്ഞത് . ഇടത് മുന്നണിയുടെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങളാണ് അന്‍വര്‍ ഇന്നലെ പറഞ്ഞത്. സ്വയമേവ പ്രഖ്യാപനവും നടത്തി. എല്‍ഡിഎഫില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ വിശദമായി മറുപടി പറയേണ്ടതുണ്ട്. ആതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. പിന്നീട് വിശദമാക്കും. പി വി അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണ്. സര്‍ക്കാറിനേയും മുന്നണിയേയും അപകീര്‍ത്തി പ്പെടുത്താനുള്ള ശ്രമമാണ് പി വി അന്‍വര്‍ നടത്തിയത്. എന്നാല്‍ ആനിശ്ചയിച്ച അന്വേണങ്ങള്‍ നിഷ്പക്ഷമായി നടക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു