Connect with us

Health

പൈലോ നെഫ്രൈറ്റിസ്; ശ്രദ്ധ വേണം...

ശ്രദ്ധിച്ചില്ലെങ്കില്‍ വൃക്കയില്‍ പഴുപ്പ്, തുടര്‍ച്ചയായുണ്ടാകുന്ന അണുബാധ, സ്ഥിരമായി വൃക്ക കേടാവുന്ന അവസ്ഥ വരെയുണ്ടാകാം. ആരംഭ സമയത്തുതന്നെ ചികിത്സ തേടിയാല്‍ രണ്ടാഴ്ച വരേയുള്ള കാലത്തിനിടയില്‍ സുഖപ്പെടാവുന്നതേയുള്ളു ഈ അണുബാധ.

Published

|

Last Updated

കടുത്ത പനിയും വിറയലും, ഉടലിന് ഒരു വശത്തോ പുറകിലോ വേദന, ഓക്കാനവും ഛർദ്ദിയും, വളരെ കുറവോ കൂടതലോ ആയ മൂത്രം, ഒപ്പം ഇരുണ്ട നിറവും ദുര്‍ഗന്ധവും… ഈ ലക്ഷണങ്ങൾ കാണുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പൈലോനെഫ്രൈറ്റിസ് എന്ന കിഡ്നിയിലെ അണുബാധയാവാം. കിഡ്നിയെ ബാധിക്കുന്ന ബാക്ടീരിയ ബാധയുടെ ലക്ഷണങ്ങളാണ് മുകളിൽ പറഞ്ഞത്‌.

ശ്രദ്ധിച്ചില്ലെങ്കില്‍ വൃക്കയില്‍ പഴുപ്പ്, തുടര്‍ച്ചയായുണ്ടാകുന്ന അണുബാധ, സ്ഥിരമായി വൃക്ക കേടാവുന്ന അവസ്ഥ വരെയുണ്ടാകാം. ആരംഭ സമയത്തുതന്നെ ചികിത്സ തേടിയാല്‍ രണ്ടാഴ്ച വരേയുള്ള കാലത്തിനിടയില്‍ സുഖപ്പെടാവുന്നതേയുള്ളു ഈ അണുബാധ.

അണുബാധ ഇല്ലാതാക്കാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സയാണ് നിര്‍ദ്ദേശിക്കാറ്. അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ ഇല്ലാതായാലും കോഴ്സ് പൂര്‍ത്തിയാവുന്നതുവരെ മരുന്ന് കഴിക്കണം. വെള്ളവും വിശ്രമവും അത്യാവശ്യമാണ്. ചികിത്സയോടൊപ്പം ശരീരത്തിന് മതിയായ ജലാംശവും വിശ്രമവും കൊടുക്കണം. ധാരാളം വെള്ളം‌ കുടിക്കുന്നത് സുഗമമായി അണുക്കളെ പുറംതള്ളാന്‍ വൃക്കയെ സഹായിക്കും. മറ്റൊന്ന് വേദനാസംഹാരികളാണ്. ശാരീരിക അസ്വാസ്ഥ്യങ്ങൾ കുറയ്ക്കാനുള്ള വേദനസംഹാരികൾ കൂടി ഒപ്പം നല്‍കാറുണ്ട്.

ശരിയായ ശുചിത്വം പാലിക്കുക എന്നതും പ്രധാനമാണ്. ശാരീരിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുകയും മൂത്രമൊഴിച്ച ശേഷം‌ ശുചിയാക്കുകയും ചെയ്യുക. ഭാവിയിൽ അണുബാധ ഉണ്ടാകാതിരിക്കാനായി ഡോക്ടർ നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കിയുള്ള ഭക്ഷണശീലം‌ ക്രമീകരിക്കുക. മസാലകൾ അല്ലെങ്കിൽ അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ പോലുള്ള ചില ഭക്ഷണങ്ങൾ മൂത്രാശയത്തെ പ്രകോപിപ്പിക്കുകയും രോഗലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും.

പ്രധാനപ്പെട്ട ഒന്ന് ചികിത്സ കഴിഞ്ഞുള്ള ഫോളോ അപ്പാണ്. അണുബാധ മാറിയാലും കുറച്ചു മാസങ്ങളുടെ ഇടവേളകളിൽ മൂത്രം പരിശോധിപ്പിച്ച് വൃക്കയുടെ ആരോഗ്യം ഉറപ്പുവരുത്തുക. നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും രോഗത്തിന്‍റെ സങ്കീർണതകൾ തടയാനും ബാക്ടീരിയൽ അണുബാധയ്ക്കെതിരേ ഫലപ്രദമായ ട്രീറ്റ്മെൻ്റ് ഉറപ്പാക്കാനും നിങ്ങളെ സഹായിക്കും.