Connect with us

Saudi Arabia

ഖത്വര്‍ എയര്‍ലൈന്‍സ് അബഹക്കും ദോഹയ്ക്കുമിടയില്‍ പുതിയ സര്‍വീസ് തുടങ്ങി

തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് നടത്തുക.

Published

|

Last Updated

അബഹ | ഖത്വര്‍ എയര്‍ലൈന്‍സ് സഊദിയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ അബഹക്കും ദോഹയ്ക്കുമിടയില്‍ പുതിയ വിമാന സര്‍വീസ് തുടങ്ങി. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് നടത്തുക.

ഡിസ്‌കവര്‍ അസീര്‍ അതോറിറ്റി, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സഊദി ടൂറിസം അതോറിറ്റി, ഖത്വര്‍ എയര്‍വേയ്‌സ് എന്നിവയുടെ സംയുക്ത എയര്‍ കണക്ടിവിറ്റി പ്രോഗാമിന്റെ ഭാഗമായാണ് സഊദിയിലേക്കുള്ള ഖത്വര്‍ എയര്‍വേസിന്റെ പതിനൊന്നാമത്തെ സര്‍വീസ്, അല്‍ഉല, ദമാം, ജിദ്ദ, മദീന, നിയോം, കാസിം, റിയാദ്, തബൂക്ക്, തായിഫ്, യാന്‍ബു എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകളുള്ളത്.

വ്യാഴം, ശനി ദിവസങ്ങളില്‍ ദോഹയില്‍ നിന്ന് 08.35 ന് പുറപ്പെട്ട് 11.15 ന് അബഹയിലെത്തിച്ചേരും. ഉച്ചക്ക് 12.15 ന് അബഹയിലെ നിന്നും പുറപ്പെടുന്ന വിമാനം 2.45ന് ഖത്വറിലെത്തും.

സഊദിയിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന അബഹയിലേക്ക് നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത് വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest