Connect with us

Bahrain

ഖത്വറും ബഹ്‌റൈനും ഇനി ഭായി ഭായി; വർഷങ്ങൾ നീണ്ട തർക്കം അവസാനിച്ചു

ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഐക്യവും ഏകീകരണവും മെച്ചപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇരു രാജ്യങ്ങളും

Published

|

Last Updated

റിയാദ് | ഖത്തറും ബഹ്‌റൈനും ഇനി ഭായി ഭായി. സഊദി  തലസ്ഥാനമായ റിയാദിലെ ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ബുധനാഴ്ച നടന്ന ബഹ്‌റൈൻ- ഖത്തരി ഫോളോ- അപ്പ് കമ്മിറ്റിയുടെ രണ്ടാം യോഗത്തിലാണ് ഖത്വറും ബഹ്‌റൈനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.

ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് വെച്ച്  ഖത്വർ- ബഹ്‌റൈൻ  പ്രതിനിധികൾ  കൂടിക്കാഴ്ച നടത്തിയതായും ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഐക്യവും ഏകീകരണവും മെച്ചപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ തത്വങ്ങൾക്കും  1961ലെ നയതന്ത്ര ബന്ധത്തെക്കുറിച്ചുള്ള വിയന്ന കൺവെൻഷന്റെ വ്യവസ്ഥകൾക്കും അനുസരിച്ചാണെന്നും .    വിദേശകാര്യ മന്ത്രാലയങ്ങൾ പ്രസ്താവനയിൽ അറിയിച്ചു.

2017 ജൂൺ 5നായിരുന്നു തീവ്രവാദബന്ധം ആരോപിച്ച് സഊദി- ബഹ്‌റൈൻ- യു എ ഇ- ഈജിപ്ത് എന്നീ ചതുർ സഖ്യ രാഷ്ട്രങ്ങള്‍ ഖത്വറിനെതിരെ   ഉപരോധം പ്രഖ്യാപിച്ചത്. തുടർന്ന് 2021ൽ സഊദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ), ഈജിപ്ത് എന്നീ രാജ്യങ്ങൾ ഈ ബന്ധം പുനരാരംഭിച്ചിരുന്നുവെങ്കിലും ബഹ്‌റൈൻ ഇതുവരെയും ബന്ധം പുനഃസ്ഥാപിച്ചിരുന്നില്ല.

സമത്വം, ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത, അംഗ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഗൾഫ് ഐക്യവും ഏകീകരണവും വർദ്ധിപ്പിക്കുന്നതിനുമുള്ള പരസ്പര ഇച്ഛാശക്തിയിൽ നിന്നാണ് ബന്ധം പുനഃസ്ഥാപിക്കുന്നതെന്ന് ഇരുരാജ്യങ്ങളും വ്യകത്മാക്കി

ജനുവരിയിൽ ബഹ്‌റൈനിലെ കിരീടാവകാശിയും ഖത്വർ അമീറും തമ്മിൽ ടെലിഫോൺ വഴി സംഭാഷണം നടത്തിയിരുന്നു. ഖത്വറുമായുള്ള ബഹ്‌റൈന്റെ തർക്കം പ്രധാനമായും ഇറാനുമായുള്ള ബന്ധത്തെയും അവരുടെ സമുദ്രാതിർത്തിയിലെ പ്രശ്‌നങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു. വർഷങ്ങൾ നീണ്ട അഭിപ്രായ വ്യത്യാസത്തിന് ശേഷം  ഇതോടെ ഖത്വറും ബഹ്‌റൈനും വർഷങ്ങളായി നിലനിൽക്കുന്ന തർക്കം പരിഹരിക്കുകയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യും.

ബഹ്‌റൈൻ പ്രതിനിധി സംഘത്തെ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഡോ. അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും ഖത്വർ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ഹസൻ അൽ ഹമ്മദിയും നയിച്ചത്.

---- facebook comment plugin here -----

Latest