Connect with us

International

ഗസ്സ വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായി ഖത്തർ

വെടിനിർത്തൽ നീട്ടിയ കാര്യം ഇസ്റാഈൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Published

|

Last Updated

ദോഹ | ഗസ്സ വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായി ഖത്തർ. നാല് ദിവസത്തെ വെടിനിർത്തൽ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഖത്തർ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചർച്ചയിൽ രണ്ട് ദിവസത്തേക്ക് കൂടി വെടിനിർത്തൽ നീട്ടിയത്. വെടിനിർത്തൽ നീട്ടിയ കാര്യം ഹമാസും സ്ഥിരീകരിച്ചു. വെടിനിർത്തൽ നീട്ടിയതോടെ ഗസ്സയിൽ കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കാൻ വഴിയൊരുങ്ങി.

ഖത്തർ മുൻകൈ എടുത്ത് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ വെള്ളിയാഴ്ചയാണ് ഗസ്സയിൽ നാല് ദിവസത്തെ താത്കാലിക വെടിനിർത്തൽ നിലവിൽ വന്നത്. വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് 50 ബന്ദികളെയും ഇസ്റാഈൽ 150 ബന്ദികളെയും മോചിപ്പിക്കുവാനാണ് ധാരണ. ഇതനുസരിച്ച് തടവുകാരുടെ മോചനം തുടരുന്നതിനിടെയാണ് രണ്ട് ദിവസത്തേക്ക് കൂടി വെടിനിർത്തൽ നീട്ടിയത്.

അതേസമയം, വെടിനിർത്തൽ നീട്ടിയ കാര്യം ഇസ്റാഈൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Latest