Connect with us

Fifa World Cup 2022

ഖത്വർ ഒരുങ്ങി; കാൽപ്പന്ത് വിസ്മയം തീർക്കാൻ

Published

|

Last Updated

മസ്കത്ത് | കാൽപ്പത്ത് പ്രേമികൾക്ക് ആവേശം പകർന്ന് ഖത്വർ ലോകകപ്പ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഫെബ്രുവരി എട്ട് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ അരങ്ങേറുന്ന ലോകകപ്പ് ടിക്കറ്റുകൾ ഫിഫ വെബ്‌സൈറ്റിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഖത്വറിൽ നിന്നുള്ളവർക്ക് കാറ്റഗറി നാലിൽ മാറ്റിവെച്ചിരിക്കുന്ന ടിക്കറ്റിനാണ് ഏറ്റവും കുറഞ്ഞ നിരക്ക് 40 ഖത്വർ റിയാൽ (ഏകദേശം 800 ഇന്ത്യൻ രൂപ). ഖത്വറിന് പുറത്ത് നിന്നുള്ളവർക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 2500 ഖത്വർ റിയാലാണ് (5,100 ഇന്ത്യൻ രൂപ). ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ഉയർന്ന നിരക്ക് 800 റിയാൽ ആണ് (16,000 രൂപ). ഉദ്ഘാടന ദിവസത്തിലും വ്യത്യസ്ത വിഭാഗം ടിക്കറ്റുകൾ ലഭ്യമാണ്. ഏറ്റവും ഉയർന്ന വില 45,000 രൂപ. എന്നാൽ, ഫൈനലിൽ ഏറ്റവും കുറഞ്ഞ നിരക്ക് 15,000 രൂപയാണ്. https://www.fifa.com/tickets വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.

---- facebook comment plugin here -----

Latest