Connect with us

Malappuram

ഖത്മുല്‍ ഖുര്‍ആനും പ്രാര്‍ത്ഥനാ സംഗമവും നാളെ മഅദിന്‍ ടൗണ്‍ മസ്ജിദില്‍

നോമ്പ്തുറയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കും.

Published

|

Last Updated

മലപ്പുറം  |  വിശുദ്ധ റമളാനിലെ 29-ാം രാവായ തിങ്കളാഴ്ച മഅദിന്‍ മലപ്പുറം ടൗണ്‍ മസ്ജിദില്‍ ഖത്മുല്‍ ഖുര്‍ആനും പ്രാര്‍ത്ഥനാ സംഗമവും നടക്കും. നോമ്പ്തുറയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കും.

സമസ്ത ജില്ല്ാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി നേതൃത്വം നല്‍കും. തറാവീഹ് നിസ്‌കാരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും പാരായണം ചെയ്യുന്ന ഖത്മ് നിസ്‌കാരവും നടക്കും.