Connect with us

Kasargod

ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഒമ്പതാം ഉറൂസ് മുബാറക്; വ്യാഴാഴ്ച മഞ്ചേശ്വരത്ത് കൊടിയുയരും

സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തും.

Published

|

Last Updated

മഞ്ചേശ്വരം | മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയും, സമസ്ത കേന്ദ്ര മുശാവറ അംഗവും, നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ ഒമ്പതാമത് ഉറൂസ് മുബാറകിന് വ്യാഴാഴ്ച വൈകിട്ട് നാലിന് മഞ്ചേശ്വരം മള്ഹറില്‍ കൊടിയുയരും. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തും. മഖാം സിയാറത്തിന് സയ്യിദ് അഷ്‌റഫ് അസ്സഖാഫ് തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കും. ഇതോടെ നാല് ദിവസം നീണ്ടുനില്‍ക്കൂന്ന ഉറൂസ് പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാവും.

തുടര്‍ന്ന് നടക്കുന്ന ഉറൂസ് മുബാറക് ഉദ്ഘാടന സെഷനില്‍ സയ്യിദ് ഹാമിദ് ഇമ്പച്ചിക്കോയ അല്‍ ബുഖാരി കൊയിലാണ്ടി പ്രാര്‍ഥന നടത്തും. കര്‍ണാടക സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി ഉസ്താദിന്റെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് പ്രഭാഷണം നടത്തും.

മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, മുഹമ്മദ് സ്വാലിഹ് സഅ്ദി തളിപ്പറമ്പ് നേതൃത്വം നല്‍കും. ഹംസക്കോയ ബാഖവി അല്‍ കാമിലി കടലുണ്ടി പ്രഭാഷണം നടത്തും.

28-ന് വൈകിട്ട് നാലിനു നടക്കുന്ന ഹിദായ സംഗമത്തിന് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി കല്ലകട്ട നേതൃത്വം നല്‍കും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന ജല്‍സത്തു നസീഹ പരിപാടിയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ മദക്ക പ്രാരംഭ പ്രാര്‍ഥന നടത്തും. സയ്യിദ് പി എസ് ആറ്റക്കോയ ബാഹസന്‍ പഞ്ചിക്കല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് ഉദ്ഘാടനം ചെയ്യും. ഹാഫിസ് മസ്ഹൂദ് സഖാഫി ഗൂഡല്ലൂര്‍ പ്രഭാഷണം നടത്തും.

29-ന് ശനിയാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന ജനസത്തു തിദ്കാര്‍ സംഗമത്തില്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്തിരുത്തി പ്രാരംഭ പ്രാര്‍ഥന നടത്തും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര സമാപന പ്രാര്‍ഥന നടത്തും. സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ജമലുല്ലൈലി കാജൂര്‍, സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ സംബന്ധിക്കും.

30-ന് ഞായറാഴ്ച രാവിലെ പത്തിന് മൗലിദ് മജ്‌ലിസ് നടക്കും. തുടര്‍ന്ന് അന്നദാനത്തോടെ ഉറൂസ് മുബാറക് സമാപിക്കും.

 

Latest