uroos mubarak
ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഒബതാം ഉറൂസ് മുബാറക്ക് സമാപിച്ചു
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ എ പി അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം ഓണ്‍ലൈനായി പ്രഭാഷണം നടത്തി.
മഞ്ചേശ്വരം | ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉറൂസ് മുബാറക്കിന്ന് മൗലിദ് മജ്‌ലിസിന്ന് ശേഷം അന്നദാനത്തോടുകൂടെ പ്രൗഢ സമാപാനം.
മൗലിദ് മജ്‌ലിസിന്ന് മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കി. മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ എ പി അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം ഓണ്‍ലൈനായി പ്രഭാഷണം നടത്തി.
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് ഫസല്‍ തങ്ങള്‍ ഫറോക്ക്, സയ്യിദ് ഫസല്‍ തങ്ങള്‍ ഫറോക്ക്, സയ്യിദ് മുസ്തഫ സിദ്ദീഖി മംബുറം, സയ്യിദ് മുശ്താഖുറഹ്മാന്‍ തങ്ങള്‍ ചട്ടക്കല്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ മദക്ക, സയ്യിദ് മുഹിനുദ്ദീന്‍ തങ്ങള്‍ പാവൂര്‍, സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, സയ്യിദ് ശകീല്‍ തങ്ങള്‍, സിറാജുല്‍ ഉലമ പി എ ഹൈദ്രോസ് മുസ്ലിയാര്‍ കൊല്ലം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി, മുസല്‍ മദനി അല്‍ ബിശാറ, അബൂബക്കര്‍ മുസ്ലിയാര്‍ ബൊള്മാര്‍, ഇബ്രാഹിം ഫൈസി കന്യാന, അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത്, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുഹിയദ്ദീന്‍ കാമില്‍ സഖാഫി തൊകെ, ഹസന്‍ സഅദി അല്‍ അഫ്‌ളലി, ഉമറുല്‍ ഫാറുഖ് മദനി മച്ചാംപാടി, ഇബ്രാഹിം ഫൈസി ഉദ്യാവരം, മുഹമ്മദലി സഖാഫി അശ്അരിയ്യ, അബുബക്കര്‍ സിദ്ദീഖ് സഅദി തൗടുഗൊളി, സുബൈര്‍ സഖാഫി വട്ടൊളി, കുഞ്ഞാലി സഖാഫി കൊട്ടൂര്‍, പി ബി ബഷീര്‍ പുളിക്കൂര്‍, കെ എം അബൂബക്കര്‍ സിദ്ദീഖ് മൊണ്ടുഗൊളി, അബ്ദുറഹീം സഅദി പാണമംഗളൂര്‍, അഡ്വ. ഷാഫി നിസാമി, അബ്ദുറഊഫ് മിസ്ബാഹി ബദിയടുക്ക, ത്വയ്യിബ് സഅദി കുന്നുംപ്പുറം, മുഹമ്മദ് ശരീഫ് ബാഖവി കാട്ടിപളള, ഉമര്‍ സഖാഫി കമ്പളബെട്ടു, അബ്ദുല്‍ ഹമീദ് സഖാഫി പാടി, മുഹമ്മദ് സഖാഫി തോകെ, ഉമര്‍ സഖാഫി തലക്കി, അബ്ദുല്‍ ഹമീദ് സഖാഫി ബാക്കിമാര്‍, അബൂബക്കര്‍ ലതീഫി എണ്മൂര്‍, അഡ്വ.ഹസ്സന്‍ കുഞ്ഞി, നംഷാദ് ബേകൂര്‍, അബ്ദുറഹ്മാന്‍ ഹാജി പൊസൊട്ട്, പള്ളിക്കുഞ്ഞ് ഹാജി ഹൊസംഘടി, അബൂബക്കര്‍ ഹാജി ബൊളളയി തുടങ്ങിയവര്‍ സംബന്ധിച്ചു.