Kerala
ഭര്‍ത്താവുമായി വഴക്ക്; ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു
തിരുവനന്തപുരം ഒറ്റൂര്‍ തോപ്പുവിള കുഴിവിള വീട്ടില്‍ രാജീവ്-ഭദ്ര ദമ്പതികളുടെ മകള്‍ സുബിന (20)യാണ് മരിച്ചത്.
തിരുവനന്തപുരം | ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. തിരുവനന്തപുരം ഒറ്റൂര്‍ തോപ്പുവിള കുഴിവിള വീട്ടില്‍ രാജീവ്-ഭദ്ര ദമ്പതികളുടെ മകള്‍ സുബിന (20)യാണ് മരിച്ചത്.
ഭര്‍ത്താവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം. പുറത്തേക്ക് ചാടിയ യുവതിയുടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഭര്‍ത്താവ് കരവാരം പാവല്ല മുകളില്‍പ്പുറത്ത് വീട്ടില്‍ അഖിലുമായുണ്ടായ വഴക്കിനിടെയാണ് സുബിന പുറത്തേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഭര്‍ത്താവ് അഖിലിനൊപ്പം ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങവേ തോപ്പുവിള ജങ്ഷന് സമീപത്തു വച്ചാണ് ദുരന്തമുണ്ടായത്. തല പോസ്റ്റിലിടിച്ച് ഗുരുതരമായി പരുക്കേറ്റ സുബിനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.