Connect with us

deepu murder case

ക്വാറി ഉടമ ദീപുവിന്റെ കൊല: പ്രതി അമ്പിളിയുടെ മൊഴിയില്‍ വൈരുധ്യം

ഇന്‍ഷുറന്‍സ് ലഭ്യമാകാന്‍ ദീപു തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി

Published

|

Last Updated

തിരുവനന്തപുരം | ക്വാറി ഉടമ ദീപുവിന്റെ കൊലക്കേസില്‍ പ്രതി ചൂഴാറ്റുകോട്ട അമ്പിളി എന്ന ഷാജിയുടെ മൊഴി പോലീസിനെ കുഴക്കുന്നു.

കടം കൂടിയതിനാല്‍ ഇന്‍ഷുറന്‍സ് ലഭ്യമാകാന്‍ ദീപു തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ പോലീസ് ഇത് തള്ളിക്കളയുന്നു. മോഷണത്തിന് വേണ്ടി തന്നെയായിരുന്നു കൊലപാതകം എന്നാണ് പോലീസിന്റെ നിഗമനം. ഇതിന് ആവശ്യമായ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്ന് പോലീസ് പറയുന്നു. മറ്റാരെങ്കിലും സഹായത്തിനു ഉണ്ടായിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷാജിയെയും കസ്റ്റഡിയിലുള്ള ഇയാളുടെ ഭാര്യയെയും ഇന്ന് തെളിവെടുപ്പിനായി മലയിന്‍കീഴില്‍ എത്തിക്കാന്‍ സാധ്യതയുണ്ട്. ഇന്നലെയും മലയത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നെങ്കിലും പ്രാഥമിക പരിശോധനക്കു ശേഷം പോലീസ് മടങ്ങിപ്പോവുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് പ്രതി പറയുന്ന മൊഴിയില്‍ വൈരുധ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

Latest