International
എലിസബത്ത് രാജ്ഞിയുടെ നില അതീവ ഗുരുതരം; രാജകുടുംബാംഗങ്ങൾ ബാൽമോർ പാലസിലെത്തി
രാജ്ഞിയുടെ ആരോഗ്യനില ആശങ്കാജനകമാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു
ലണ്ടൻ | ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ അതീവ ഗുരുതരം. 96 വയസ്സുള്ള അവർ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്. രാജ്ഞിയുടെ ആരോഗ്യനില ആശങ്കാജനകമാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. സ്‌കോട്ട്‌ലൻഡിലെ ബൽമോറൽ കാസിലിലാണ് അവർ ചികിത്സയിൽ കഴിയുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് അവരുടെ ആരോഗ്യ കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തി.എന്റെ ചിന്തകളും നമ്മുടെ യുണൈറ്റഡ് കിംഗ്ഡത്തിലെ ജനങ്ങളുടെ ചിന്തകളും ഈ സമയത്ത് രാജ്ഞിക്കും അവളുടെ കുടുംബത്തിനും ഒപ്പമുണ്ടെന്ന് അവർ ട്വീറ്റ് ചെയ്തു.
കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ ആനി രാജകുമാരിയും ബാൽമോർ കൊട്ടാരത്തിലുണ്ട്. മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമക്കളായ വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ എന്നിവരെല്ലാം രാജ്ഞിയെ സന്ദർശിക്കാൻ പാലസിലെത്തിയിട്ടുണ്ട്.
രാജ്ഞിയുടെ ആരോഗ്യം മോശമാണെന്ന വാർത്ത പുറത്തുവന്നയുടൻ ബാൽമോർ കൊട്ടാരത്തിലേക്കു ജനങ്ങൾ പ്രവഹിക്കുകയാണ്. ബക്കിങ്ങാം പാലസിനു മുന്നിലും നിരവധിയാളുകളാണു പ്രാർഥനകളുമായെത്തുന്നത്.