Connect with us

International

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്

വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ദിവസങ്ങളായി നടന്നുവരുന്ന പൊതുദര്‍ശനം ഇന്ത്യന്‍ സമയം രാവിലെ 11.00 നു അവസാനിക്കും

Published

|

Last Updated

ലണ്ടന്‍ |  എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.ലണ്ടന്‍ നഗര ഹൃദയത്തിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ദിവസങ്ങളായി നടന്നുവരുന്ന പൊതുദര്‍ശനം ഇന്ത്യന്‍ സമയം രാവിലെ 11.00 നു അവസാനിക്കും. തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബെയിലേക്ക്‌കൊണ്ടുവരും.1953 ല്‍ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദേവാലയമാണ് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബെ. രാഷ്ട്രത്തലവന്മാരുംയൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും അടക്കം രണ്ടായിരത്തോളം വിശിഷ്ട വ്യക്തികള്‍ ഇവിടെ രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കും.

ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന് വിലാപയാത്രയായി മൃതദേഹം വെല്ലിംഗ്ടണ്‍ ആര്‍ച്ചില്‍ എത്തിക്കും. രാത്രി പന്ത്രണ്ടിന് രാജകുടുംബാംഗങ്ങള്‍ മാത്രമുള്ള ചടങ്ങില്‍ മൃതദേഹം സെന്റ് ജോര്‍ജ് ചാപ്പലില്‍ സംസ്‌കരിക്കും.സെപ്തംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്.

---- facebook comment plugin here -----

Latest