Connect with us

National

ചോദ്യത്തിന് കോഴ വിവാദം:ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് മഹുവ മൊയ്ത്ര

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍നിന്നു മത്സരിക്കുന്ന മഹുവ വ്യാഴാഴ്ച മുതലാണ് മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് മഹുവക്ക് ഇഡി സമന്‍സ് അയച്ചിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍നിന്നു മത്സരിക്കുന്ന മഹുവ വ്യാഴാഴ്ച മുതലാണ് മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങുന്നത്. അതിനാല്‍ ഇന്ന് ചോദ്യം ചെയ്യലിന്  ഹാജരാകില്ലെന്ന്  മാധ്യമങ്ങളെ അറിയിച്ചു.

ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘന കേസിലാണ് ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ മഹുവയ്ക്ക് കഴിഞ്ഞ ദിവസം പുതിയ സമന്‍സ് ഇഡി അയച്ചത്. ഇതിനുമുമ്പും രണ്ടുതവണ ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു നോട്ടിസ് ലഭിച്ചെങ്കിലും മഹുവ ഹാജരായിരുന്നില്ല.

Latest