Kerala
ചോദ്യപേപ്പര്‍ മാറി നല്‍കി; കണ്ണൂര്‍ സര്‍വകലാശാലയിലെ ബിരുദ പരീക്ഷ മാറ്റി
നാളത്തെ ബി എ അഫ്സല്‍ ഉലമ പരീക്ഷയ്ക്ക് മാറ്റമില്ല

കണ്ണൂര്‍ | ചോദ്യ പേപ്പര്‍ മാറി നല്‍കിയ സംഭവത്തില്‍ പരീക്ഷകള്‍ മാറ്റിവച്ച് കണ്ണൂര്‍ സര്‍വകലാശാല. നാളത്തെ രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേ സമയം നാളത്തെ ബി എ അഫ്സല്‍ ഉലമ പരീക്ഷയ്ക്ക് മാറ്റമില്ല.
രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് മാറി നല്‍കിയത്.കണ്ണൂര്‍ എസ് എന്‍ കോളജിലാണ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ മാറി വിതരണം ചെയ്തത്. നാളെ നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ ‘റീഡിങ്‌സ് ഓണ്‍ ജന്‍ഡര്‍’ എന്ന പേപ്പറിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് വിതരണം ചെയ്തത്. റീഡിങ്‌സ് ഓണ്‍ ലൈഫ് ആന്‍ഡ് നേച്ചര്‍ എന്ന പരീക്ഷയായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.
---- facebook comment plugin here -----