Connect with us

National

യു പി യില്‍ വീണ്ടും ചോദ്യ പേപ്പര്‍ ചോര്‍ച്ച

ബോര്‍ഡ് എക്‌സാം ചോദ്യ പേപ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ 

Published

|

Last Updated

ആഗ്ര | യു പി യില്‍ വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ന്നു. പരീക്ഷ നടക്കുന്നതിനിടെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടന്ന 12 ാം ക്ലാസ് ബോര്‍ഡ് എക്‌സാമിനിടെയാണ് മാത്തമാറ്റിക്‌സ്, ബയോളജി ചോദ്യപേപ്പറുകള്‍ ചോര്‍ന്നത്. പരീക്ഷ ആരംഭിച്ച് ഒരു മണിക്കൂറിനിടെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുകയായിരുന്നു.

ആഗ്ര ജില്ലാ ഡി ഐ ഒ ദിനേശ് കുമാറിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച യു പി യില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കിയിരുന്നു. 2023 ഫെബ്രുവരി 17,18 തീയതികളില്‍ നടന്ന പരീക്ഷയായിരുന്നു റദ്ദാക്കിയത്. ആറു മാസത്തിനുള്ളില്‍ പരീക്ഷ വീണ്ടും നടത്തുമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പോലീസ് റിക്രൂട്ട്‌മെന്റ് എക്‌സാമിന്റെ ചോദ്യ പേപ്പര്‍ ചോര്‍ന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് യു പി യില്‍ നിന്ന് വീണ്ടും ബോര്‍ഡ് എക്‌സാം പേപ്പര്‍ ചോര്‍ന്നത്.

Latest