Connect with us

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച: ഒരു കേസ് കൂടി ചുമത്തി

ക്രൈംബ്രാഞ്ച് കോഴിക്കോട് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

Published

|

Last Updated

കോഴിക്കോട് | പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി ചുമത്തി. ക്രൈംബ്രാഞ്ച് കോഴിക്കോട് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊടുവള്ളി എം എസ് സൊലൂഷന്‍സ് സി ഇ ഒ. മുഹമ്മദ് ഷുഹൈബ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് നല്‍കിയ റിപോര്‍ട്ടിലാണിത്. സര്‍ക്കാര്‍ അധ്യാപകരുടെയോ ജീവനക്കാരുടെയോ സഹായം കിട്ടിയെന്ന അനുമാനത്തില്‍ സംഘടിത കുറ്റകൃത്യം നടത്തിയതിനുള്ള വകുപ്പുകൂടി ചുമത്തിയതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

കേസില്‍ ഗൂഢാലോചന നടത്തിയതിനുള്ള കൂടുതല്‍ പ്രാഥമിക തെളിവുകള്‍ കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ചോദിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് റിപോര്‍ട്ട്. അധ്യാപകരുടെയോ ജീവനക്കാരുടെയോ സഹായം കിട്ടിയെന്ന അനുമാനം തെളിയിക്കാന്‍ പ്രതിയെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യുക അത്യാവശ്യമാണെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. എം ജയദീപ് വാദിച്ചു.

ഷുഹൈബിന്റെ ഫോണ്‍ പരിശോധിച്ചാലേ കുറ്റം തെളിയുകയുള്ളൂ. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ചോദ്യങ്ങളുടെ പാറ്റേണ്‍ ഇത്തവണ ഒന്നു മുതല്‍ ആറു വരെയാക്കിയിരുന്നു. അതുപോലും ഷുഹൈബിന്റെ വിവാദമായ യുട്യൂബ് ചാനല്‍ വഴിയുള്ള വീഡിയോയിലുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ കൃത്യമായി പറയാന്‍ കഴിഞ്ഞത് ചോദ്യപേപ്പര്‍ ചോര്‍ത്തിക്കിട്ടിയതിനാലാണ്. ചോദ്യപേപ്പറിലെ വ്യാകരണപ്പിശകു പോലും പ്രതി ആവര്‍ത്തിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്കായി അഡ്വ. പി കുമാരന്‍ കുട്ടിയും അഡ്വ. എം മുഹമ്മദ് ഫിര്‍ദൗസും ഹാജരായി.

 

---- facebook comment plugin here -----

Latest