Connect with us

National

ചോദ്യപേപ്പര്‍ ചോര്‍ച്ച: തെലങ്കാന ബിജെപി അധ്യക്ഷനെ അറസ്റ്റ് ചെയ്തത് നിയവിരുദ്ധമായിട്ടെന്ന് പാർട്ടി

നരേന്ദ്ര മോദി ഏപ്രില്‍ എട്ടിന് തെലങ്കാന സന്ദര്‍ശിക്കാനിരിക്കെയായിരുന്നു അറസ്റ്റെന്നും ആരോപണം.

Published

|

Last Updated

ഹൈദരാബാദ്| ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് തെലങ്കാന ബിജെപി അധ്യക്ഷനും എം.പിയുമായ ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത് നിയവിരുദ്ധമായിട്ടെന്ന് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ എട്ടിന് തെലങ്കാന സന്ദര്‍ശിക്കാനിരിക്കെയായിരുന്നു അറസ്റ്റെന്നും ആരോപണമുയർന്നു.

പത്താം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ഇന്നലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അര്‍ധരാത്രി കരിം നഗറിലെ വീട്ടില്‍നിന്ന് പ്രത്യേക പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.

ഒരു വിവരവും പറയാതെയാണ് ബണ്ടിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതിനെതിരെ തെലങ്കാന ഹൈക്കോടതിയില്‍ ബിജെപി പരാതി നല്‍കിയിട്ടുണ്ട്. എവിടെയാണ് അദ്ദേഹത്തെ തടവില്‍ വെച്ചിരിക്കുന്നതെന്ന വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് പരാതി.

 

 

 

Latest