Kerala
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസ്; മുഖ്യപ്രതി ഷുഹൈബിന്റെ ജാമ്യാപേക്ഷ തള്ളി
ഷുഹൈബ് വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.

കോഴിക്കോട്| പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ തള്ളി. എം എസ് സൊല്യൂഷന്‍ സിഇഒ കൂടിയായ മുഹമ്മദ് ഷുഹൈബ് നല്‍കിയ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. പ്രതിയുടെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിര്‍ത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി ഷുഹൈബിന്റെ ജാമ്യം തള്ളുകയായിരുന്നു.
ഇതോടെ ഷുഹൈബ് വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. കേസിലെ നാലാം പ്രതി അബ്ദുള്‍ നാസറിന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ ഒന്നു വരെ നീട്ടി.
---- facebook comment plugin here -----