Connect with us

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്; മുഹമ്മദ് ശുഹൈബിന് ജാമ്യം

ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിര്‍ത്തതിനെ തുടര്‍ന്ന് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി ശുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല

Published

|

Last Updated

കൊച്ചി |  ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ എം എസ് സൊല്യൂഷന്‍സ് ഉടമയും ഒന്നാം പ്രതിയുമായ മുഹമ്മദ് ശുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതി ശുഹൈബിന്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിര്‍ത്തതിനെ തുടര്‍ന്ന് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി ശുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് മുഹമ്മദ് ശുഹൈബ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, കേസിലെ നാലാം പ്രതിയും അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണുമായ അബ്ദുള്‍ നാസറിന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ ഒന്നു വരെ നീട്ടിയിരിക്കുകയാണ്.നേരത്തെ, കസ്റ്റഡിയില്‍ ലഭിച്ച ഇരുവരുമായി അന്വേഷണ സംഘം വിവിധ ഇടങ്ങളില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങലും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു

 

Latest