Connect with us

National

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്: തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 8 ന് സംസ്ഥാനം സന്ദര്‍ശിക്കാനിരിക്കെയാണ് സഞ്ജയ് കുമാറിന്റെ അറസ്റ്റ്.

Published

|

Last Updated

ഹൈദരാബാദ്| ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് കുമാര്‍ അറസ്റ്റില്‍. കരിംനഗറിലെ വീട്ടില്‍ നിന്ന് ബണ്ടി സഞ്ജയെ പൊലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 8 ന് സംസ്ഥാനം സന്ദര്‍ശിക്കാനിരിക്കെയാണ് സഞ്ജയ് കുമാറിന്റെ അറസ്റ്റ്. പൊലീസ് നടപടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ഏപ്രില്‍ 4ന് എസ്എസി ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പര്‍ വാറങ്കലില്‍ വെച്ച് പരീക്ഷ തുടങ്ങി മിനിറ്റുകള്‍ക്കുശേഷം ചോര്‍ന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പരീക്ഷ ആരംഭിച്ചതിന് ശേഷം ഇതിന്റെ ഫോട്ടോകള്‍ ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ബൂരം പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതിക്ക് ബിജെപിയുമായി ബന്ധമുള്ളതുകൊണ്ടാണ് ബണ്ടി സഞ്ജയ്യെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഏപ്രില്‍ 3നും മറ്റൊരു വിഷയത്തിന്റെ എസ്എസി ചോദ്യപേപ്പറും ചോര്‍ന്നിരുന്നു.

അതേസമയം ബണ്ടി സഞ്ജയുടെ അറസ്റ്റിനെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഇന്ന് വാറങ്കല്‍ കോടതിയില്‍ ഹാജരാക്കും.

 

 

---- facebook comment plugin here -----

Latest