Connect with us

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച: എം എസ് സൊലൂഷ്യന്‍ ഉടമയെ നാളെ ചോദ്യം ചെയ്‌തേക്കും

എം എസ് സൊലൂഷ്യന്‍സിന്റെ ക്ലാസ്സുകളുമായി സഹകരിച്ചിരുന്ന അധ്യാപകരെ കേന്ദ്രീകരിച്ചും അന്വേഷണം

Published

|

Last Updated

കോഴിക്കോട്  | പൊതുവിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എം എസ് സൊലൂഷ്യന്‍ ഉടമ ശുഐബിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. കൊടുവള്ളിയിലെ എം എസ് സൊല്യൂഷനിലും ശുഐബിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

പ്രാഥമിക പരിശോധനയില്‍ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശുഐബിനെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അധ്യാപകര്‍ക്കും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ആരോപണ വിധേയരായ എം എസ് സൊലൂഷ്യന്‍സിന്റെ ക്ലാസ്സുകളുമായി സഹകരിച്ചിരുന്ന അധ്യാപകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ ട്യൂഷന്‍ സെന്ററുകളും അന്വേഷണ സംഘത്തിന്റെ പരിധിയിലാണ്.

 

Latest