Kerala
ചോദ്യ പേപ്പര്‍ ചോര്‍ച്ച; എം എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്|പത്താം ക്ലാസ് ക്രിസ്മസ് ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേര്‍ത്തതും. വിശ്വാസ വഞ്ചന ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
---- facebook comment plugin here -----