Connect with us

National

ചോദ്യപേപ്പർ ചോർന്നു; ഹിമാചലിൽ പ്ലസ് ടു ഇംഗ്ലിഷ് പരീക്ഷ റദ്ദാക്കി

പുനഃപരീക്ഷക്കുള്ള പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Published

|

Last Updated

ഷിംല | ഹിമാചല്‍ പ്രദേശില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനിടെ തുടര്‍ന്ന് പ്ലസ്ടു പരീക്ഷ റദ്ദാക്കി. ചമ്പ ജില്ലയിലെ ചൗരിയിലുള്ള ഗവണ്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.ഇന്ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷയാണ് റദ്ദാക്കിയത്.

പത്താം ക്ലാസിന്റെ ഇംഗ്ലീഷ് ചോദ്യപേപ്പറിനു പകരം പ്ലസ്ടു ഇംഗ്ലീഷിന്റെ ചോദ്യപേപ്പര്‍ അധ്യാപകര്‍ മാറിപൊട്ടിക്കുകയായിരുന്നു.

സുരക്ഷാ വീഴ്ചകള്‍ അനുവദിക്കില്ല. പുനഃപരീക്ഷക്കുള്ള പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.