national herald case
സോണിയയെ ചോദ്യം ചെയ്യല്‍:കേരളത്തിലും വ്യാപക കോണ്‍ഗ്രസ് പ്രതിഷേധം
കോട്ടയം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ ട്രെയിനുകള്‍ തടഞ്ഞു:പാലക്കാട് ട്രെയിനിന് മുകളില്‍ കയറി പ്രതിഷേധം
തിരുവനന്തപുരം | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരിലും കാസര്‍കോടും പാലക്കാടും കോട്ടയത്തും ട്രെയിന്‍ തടഞ്ഞാണ് പ്രതിഷേധം നടന്നത്.
കണ്ണൂരില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് അഞ്ച് മിനുട്ട് തടഞ്ഞുവെച്ചു. പ്രകടനുവുമായി റെയില്‍വേ ട്രാക്കിലേക്കിറങ്ങിയ യൂത്ത്‌കോണ്‍ഗ്രസുകാര്‍ക്ക് പ്രതിഷേധിക്കാന്‍ അഞ്ച് മിനുട്ട് പോലീസ് അനുവദിക്കുകയായിരുന്നു. കോട്ടയത്ത് ജനശതാബ്ദി എക്‌സ്പ്രസാണ് യൂത്തുകോണ്‍ഗ്രസുകാര്‍ തടഞ്ഞുവെച്ചത്.
പാലക്കാട് ട്രെയിനിന് മുകളില്‍ കയറിയാണ് പ്രതിഷേധം നടന്നത്. ഇവരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചത് ചെറിയ ഉന്തും തള്ളിലും കലാശിച്ചു. ഇ ഡിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.