Connect with us

From the print

ക്വിന്റല്‍ ഡി കോക്ക്

രാജസ്ഥാന് തുടര്‍തോല്‍വി, കൊല്‍ക്കത്തക്ക് ആദ്യ ജയം.

Published

|

Last Updated

ഗുവാഹത്തി | ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ശേഷിക്കെ കൊല്‍ക്കത്ത മറികടന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ അതിവേഗ ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ്- 151/9. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- 153/2.

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് അവര്‍ നേടിയത്. 152ലേക്ക് ബാറ്റ് വീശിയ കൊല്‍ക്കത്തക്കായി 61 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറുമായി ക്വിന്റണ്‍ ഡി കോക്ക് 97 റണ്‍സെടുത്തു.

ഓപണര്‍ മുഈന്‍ അലി അഞ്ചും അജിങ്ക്യ രഹാനെ 18ഉം റണ്‍സെടുത്ത് പുറത്തായി. ഇംപാക്ട് പ്ലയര്‍ അംഗ്കൃഷ് രഘുവംശി പുറത്താകാതെ 22 റണ്‍സുമായി ഡി കോക്കിന് മികച്ച പിന്തുണ നല്‍കി. നേരത്തേ, രാജസ്ഥാന് പ്രതീക്ഷിച്ച തുടക്കം നല്‍കാന്‍ ഓപണര്‍മാരായ യശ്വസി ജയ്‌സ്വാളിനും സഞ്ജു സാംസണിനും സാധിച്ചില്ല.