Connect with us

Kerala

'ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാവില്ല'; ചെന്നിത്തലക്കെതിരെ ഒളിയമ്പെയ്ത് കെ മുരളീധരന്‍

മുഖ്യമന്ത്രി ആരെന്ന് ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമുള്ളപ്പോള്‍ മുഖ്യമന്ത്രി ആരെന്ന കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല.

Published

|

Last Updated

കോഴിക്കോട് | രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്പെയ്ത് കെ മുരളീധരന്‍. ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാവില്ലെന്ന്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ചെന്നിത്തലയെ പുകഴ്ത്തിയതിനെ പരോക്ഷമായി പരാമര്‍ശിക്കവേ മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി ആരെന്ന് ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമുള്ളപ്പോള്‍ മുഖ്യമന്ത്രി ആരെന്ന കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തില്‍ തീരുമാനമെടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്, ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസ്സുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്.
ഗ്രൂപ്പിന്റെ കാലഘട്ടമൊക്കെ അവസാനിച്ചു. നേതാക്കള്‍ക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പ് എന്നുള്ളത് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിട്ടുണ്ട്. നേതാക്കള്‍ക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോള്‍ ആളുകള്‍ കൂടുന്നത് സ്വാഭാവികമാണ്. തന്റെ പിന്നിലും ഇങ്ങനെ പലപ്പോഴും ആളുകള്‍ കൂടിയിട്ടുണ്ടെന്നും മുരളി പറഞ്ഞു.

യു ഡി എഫ് വിപുലീകരണം ആവശ്യമാണെന്നും കേരള കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ മുന്നണി വിട്ട എല്ലവരെയും തിരികെ കൊണ്ടുവരണമെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

 

 

 

Latest