Kerala
'അതു പത അല്ല, താന്‍ നടക്കുന്ന ജീവിതപാതയാണ്'; വിമര്‍ശകര്‍ക്ക് മറുപടിയുമായി ദിവ്യ എസ് അയ്യര്‍
മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്

തിരുവനന്തപുരം | സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തിയുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായതിന് പിറകെ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിവ്യ എസ് അയ്യര്‍. തനിക്കു ബോധ്യമുള്ളപ്പോള്‍ സ്‌നേഹാദരവ് അര്‍പ്പിക്കുക അന്നും ഇന്നും ഒരു പതിവ് ആണ്. അതു പത അല്ല, താന്‍ നടക്കുന്ന ജീവിത പാത ആണെന്നും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ദിവ്യപറയുന്നു. കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ദിവ്യക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും തന്‍െ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വ്യക്തമാക്കുന്നതാണ് ദിവ്യയുടെ പുതിയ പോസ്റ്റ്
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്.
എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവു അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും.
ഏവരോടും, സസ്നേഹം
View this post on Instagram