Uae
"ബസ് ഓഫ് ഗുഡ്നെസ്സ്': ആയിരങ്ങൾക്ക് ആശ്വാസം
മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ‌്, ദുബൈ ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ദുബൈ | ആയിരക്കണക്കിന് തൊഴിലാളികൾക്ക് സമൃദ്ധമായി ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുകയാണ് ബസ് ഓഫ് ഗുഡ്നസ്സ്. റമസാൻ മാസത്തിലെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർ എഫ് എ) “നന്മ ബസ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെ ദിവസവും ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ആശ്വാസമേകുന്നത്.
മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ‌്, ദുബൈ ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എന്നും വൈകിട്ട് തൊഴിലാളികളുടെ താമസ ഇടങ്ങളിലേക്ക് ഭക്ഷണവുമായി എത്തുന്ന ഈ സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി. തൊഴിൽക്കാര്യ സ്ഥിരം സമിതി ചെയർമാനും തഖ്ദീർ അവാർഡ് ചെയർമാനും ദുബൈ ഇമിഗ്രേഷന്റെ അസിസ്റ്റന്റ്ഡയറക്ടറുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വർക്ക് റെഗുലേഷൻ ഡയറക്ടർ ബ്രിഗേഡിർ ഉമർ മത്വർ മസീന, കേണൽ ഖാലിദ് ഇസ്മാഈൽ അടക്കമുള്ള തൊഴിലാളി താമസ ഇടങ്ങളിൽ എത്തിയത്.
1.5 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത് ദിവസവും 5,000 പൊതികൾ ജബൽ അലി, അൽ ഖൂസ്, ദുബൈ ഇൻവെസ്റ്റ്മെന്റ്പാർക്ക്, മുഹൈസിന തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളിൽ ഇവ എത്തിക്കുന്നു.