Connect with us

Kozhikode

'ചാലീസ് ചാന്ദ്' കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം

വിവിധ സെഷനുകളിലായി ദേശീയ-അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കും

Published

|

Last Updated

കോഴിക്കോട്  \ ജാമിഅ മര്‍കസ് സ്റ്റുഡന്‍്‌സ് യൂണിയന്‍ ഇഹ്യാഉസ്സുന്നയുടെ നാല്‍പതാം വാര്‍ഷികാഘോഷം ‘ചാലീസ് ചാന്ദ് ‘ കര്‍മ്മപദ്ധതികള്‍ക്ക് പ്രൗഢാരംഭം. മര്‍കസ് കാമില്‍ ഇജ്തിമാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജാമിഅ മര്‍കസ് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.

മതം, സമൂഹം, സംസ്‌കാരം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിവിലൈസേഷന്‍ മീറ്റ് , സറ്റുഡന്റ്‌സ് കേരള സമ്മിറ്റ് , ഗ്ലോബല്‍ ഡയലോഗ് , സ്‌കോളേഴ്‌സ് പാര്‍ക്ക് തുടങ്ങി നാല്പത് പദ്ധതികളാണ് ‘ചാലീസ് ചാന്ദി’ന്റെ ഭാഗമായി നടക്കുക. വിവിധ സെഷനുകളിലായി ദേശീയ-അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കും. ഡിസംബര്‍ അവസാന വാരം ജാമിഅ മര്‍കസില്‍ പഠിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഏഴാമത് ഖാഫ് കള്‍ച്ചറല്‍ ഫെസ്റ്റിവലോടെ ചാലീസ് ചാന്ദ് സമാപിക്കും. ജാമിഅ മര്‍കസ് ഡീന്‍ ഓഫ് ഇസ്ലാമിക് തിയോളജി അബ്ദുള്ള സഖാഫി മലയമ്മ, ജാമിഅ മര്‍കസ് കുല്ലിയ്യ ശരീഅ ലക്ചര്‍ ഹാഫിള് അബൂബക്കര്‍ സഖാഫി, അബ്ദുല്‍ കരീം ഫൈസി വാവൂര്‍ , ഇഹ്യാഉസുന്ന പ്രസിഡന്റ് സയ്യിദ് മുഅമ്മില്‍ ബാഹസന്‍ , ജനറല്‍ സെകട്ടറി അന്‍സാര്‍ പറവണ്ണ സംബന്ധിച്ചു.

 

Latest