Kerala
"ജബല്‍പൂരില്‍ അപമാനം"; ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തിൽ ഒടുവില്‍ ദീപികയുടെ മുഖപ്രസംഗം
വിമര്‍ശം സംഘ്പവരിവാറിനെ പരാമര്‍ശിക്കാതെ

കോഴിക്കോട് | ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തില്‍ ഒടുവില്‍ മുഖപ്രസംഗമെഴുതി സഭയുടെ ദീപിക ദിനപത്രം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ സംരക്ഷിക്കില്ലെന്ന സന്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയാല്‍ പ്രശ്നങ്ങള്‍ തീരുമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. സംഘ്പരിവാറിനെ ഒരിടത്തും പരാമർശിക്കാതെയാണ് മുഖപ്രസംഗമെന്നത് ശ്രദ്ധേയമാണ്.
ജബല്‍പൂരില്‍ അപമാനം എന്ന തലക്കെട്ടിലാണ് ഇന്നത്തെ പത്രത്തില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ന്യൂനപക്ഷ വിദ്വേഷവും ഹിംസയും കൊണ്ട് മാത്രം നിലനില്‍ക്കുന്ന സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. കേന്ദ്രത്തിലും സംസ്ഥാനത്തും ബി ജെ പി അധികാരത്തിലുള്ളതാണ് പുരോഹിതരെ മര്‍ദിച്ച സംഘത്തിന്റെ ബലം. തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ല. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെയും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.
ജബല്‍പൂരിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇന്നലെ സുരേഷ് ഗോപി എം പിക്ക് സംയമനം നഷ്ടപ്പെടുന്നത് കണ്ടു. അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ ‘ബി കെയര്‍ഫുള്‍’ എന്ന മുന്നറിയിപ്പ് ക്രൈസ്തവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവരോട് പറയേണ്ടിയിരുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു
.