Connect with us

Uae

ലബോറട്ടറി സാമ്പിളുകൾ എത്തിക്കുന്നതിന് 'ഡ്രൈവ്-ത്രൂ' സേവനം

കാത്തിരിപ്പ് സമയം പത്ത് മിനിറ്റിൽ നിന്ന് ഒരു മിനുറ്റായി കുറക്കാനും ഇത് സഹായിക്കും.

Published

|

Last Updated

ദുബൈ| ദുബൈ സെൻട്രൽ ലബോറട്ടറിയിൽ “ഡ്രൈവ് ത്രൂ’ സേവനം ആരംഭിച്ചു. ലബോറട്ടറി സേവന മേഖലയിൽ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണ് ഇത്. ദുബൈ മുനിസിപ്പാലിറ്റി ആരംഭിച്ച പുതിയ സേവനത്തിലൂടെ മെറ്റീരിയലുകളും ഉത്പന്നങ്ങളും പരിശോധിക്കുന്നതിനും കാലിബ്രേറ്റ് ചെയ്യുന്നതിനും പരിശോധനക്കും വാഹനത്തിൽ നിന്ന് പുറത്തുപോകാതെ എത്തിക്കാൻ സാധിക്കും. കാത്തിരിപ്പ് സമയം പത്ത് മിനിറ്റിൽ നിന്ന് ഒരു മിനുറ്റായി കുറക്കാനും ഇത് സഹായിക്കും.

സർക്കാർ സേവനങ്ങളിൽ ഉപഭോക്താക്കളുടെ അനുഭവവും യാത്രയും മെച്ചപ്പെടുത്തുന്നതിനായി നൂതനാശയങ്ങൾ ഉപയോഗിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം. നൂതനമായ സംവിധാനങ്ങളോടെയാണ് ഡ്രൈവ്-ത്രൂ യൂണിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സെൻട്രൽ ലബോറട്ടറി ഡിപ്പാർട്ട്മെന്റ്ഡയറക്ടർ എൻജി. ഹിന്ദ് മഹ്‌മൂദ് അഹ്്മദ് പറഞ്ഞു. ഈ വർഷത്തെ ആദ്യ പാദത്തിൽ പരിശോധനയുടെയും കാലിബ്രേഷൻ അഭ്യർഥനകളുടെയും എണ്ണത്തിൽ 30 ശതമാനത്തോളം വർധനവ് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇത് പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

ഔദ്യോഗിക അവധി ദിവസങ്ങൾ ഒഴികെ, തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 7.30 മുതൽ വൈകുന്നേരം ആറ് വരെ സൗകര്യം ലഭ്യമാകും. ഉയർന്ന കഴിവുകളും പെരുമാറ്റ വൈദഗ്ധ്യവും അഞ്ച് വ്യത്യസ്ത ഭാഷകളിൽ പ്രാവീണ്യവും ഉപഭോക്താക്കളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താൻ പ്രാപ്തരായ യോഗ്യതയുള്ള ഉദ്യോഗസ്ഥർ സേവനത്തിൽ ഉണ്ടാവും.

 

 

 

Latest