Connect with us

സ്വന്തം മണ്ണിൽ അന്യരാക്കപ്പെടാൻ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് ഫലസ്തീൻ ജനത. പിറന്ന മണ്ണിന് വേണ്ടി ആ ജനത നടത്തുന്ന തുല്യതയില്ലാത്ത പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിസ്സഹായരും നിരായുധരുമായ ആ മനുഷ്യർക്ക് മേൽ, അവരുടെ കുരുന്നു മക്കൾക്ക് മേൽ ഇസ്റാഈൽ എന്ന സയണിസ്റ്റ് രാഷ്ട്രം സംഹാരതാണ്ടവം തുടരുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ മരിച്ചത് 35,000ത്തോളം ആളുകൾ. അതിൽ നല്ലൊരു ശതമാനവും കുട്ടികൾ, സ്ത്രീകൾ, വൃദധർ. ഗസ്സയിൽ തുടങ്ങിയ അധിനിവേശം, ആ നഗരത്തെ ശ്മശാനഭൂമിയാക്കി വെസ്റ്റ് ബേങ്കും കടന്ന് ഇപ്പോൾ റഫയിലെത്തിനിൽക്കുന്നു. 

ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ  അദ്നാൻ അബുൽ ഹൈജയുമായി സിറാജ്‍‍ലൈവ് എഡിറ്റർ ഇൻ ചാർജ് സയ്യിദ് അലി ശിഹാബ് അഭിമുഖം നടത്തുന്നു

ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ  അദ്നാൻ അബുൽ ഹൈജയുമായി അൽപനേരം സംവദിച്ചു. കോഴിക്കോട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹം സിറാജ് ലൈവിന് എക്സ്ക്ലൂസീവ് അഭിമുഖം അനുവദിച്ചത്. ഫലസ്തീൻ ജനത അനുഭവിക്കുന്ന വേദനയുടെയും നിസ്സഹായതയുടെയും ഉള്ളുനീറുന്ന അനുഭവങ്ങൾ അദ്ദേഹം എനിക്ക് മുന്നിൽ നിരത്തി.

ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ  അദ്നാൻ അബുൽ ഹൈജയുമായി സിറാജ്‍‍ലൈവ് എഡിറ്റർ ഇൻ ചാർജ് സയ്യിദ് അലി ശിഹാബ് നടത്തിയ എക്സ്ക്ലൂസീവ് അഭിമുഖം

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest