Connect with us

Kozhikode

വയനാടിന് കൈത്താങ്ങായി "ഫോസ ഫോർ വയനാട്"

ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫോസയുടെ നേതൃത്വത്തിലാണ് പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | വയനാട് ദുരിതബാധിതരുടെ മാനസികാരോഗ്യത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഫോസ ഫോർ വയനാട് ധനസമാഹരണ ആപ്പ് പ്രകാശനം ചെയ്തു. ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫോസയുടെ നേതൃത്വത്തിലാണ് പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

മുണ്ടക്കൈ ചൂരൽമല പ്രദേശത്തെ ദുരിതബാധിതരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് ഫോസ ഫോർ വയനാടിന്റെ 14 വളണ്ടിയേർസ് അടങ്ങുന്ന സംഘം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾക്കായി ജില്ലയിൽ സൈക്കോളജിസ്റ്റിന്റെ കൺസൾട്ടിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും പദ്ധതിയുടെ നടത്തിപ്പിനും തുക കണ്ടെത്തുന്നതിന് ഭാഗമായാണ് ഫോസ ഫോർ വയനാട് ഇത്തരത്തിലുള്ള ആപ്പ് നിർമ്മിച്ചിട്ടുള്ളത്.

ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.കെ അഹമ്മദ് ആപ്പ് പ്രകാരശനം ചെയ്തു. ഫോസ പ്രസിഡന്റ് കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പൾ ഡോ. കെ.എ ആയിഷ, ഫോസ വയനാട് ചാപ്ടർ പ്രസിഡന്റ് ഡോ. കെ.ടി അഷ്റഫ്, പി.എം.എ സമീർ സംസാരിച്ചു. ഡോ. പി.പി യൂസുഫലി സ്വാഗതവും സി.പി അബ്ദുൽ സലാം നന്ദിയും പറഞ്ഞു.

Latest