Connect with us

NIT calicut

'ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി'; എന്‍ ഐ ടിയില്‍ എസ് എഫ് ഐ ബാനര്‍ സ്ഥാപിച്ചു

ഗോഡ്‌സെയെ പ്രശംസിച്ച എന്‍ ഐ ടി അധ്യാപിക ഷൈജ ആണ്ടവന്‍ താമസിക്കുന്ന ചാത്തമംഗലത്തെ വീടിനു മുമ്പില്‍ ഡി വൈ എഫ് ഐ ഫ്‌ളക്‌സ് വെച്ച് പ്രതിഷേധിച്ചിരുന്നു.

Published

|

Last Updated

കോഴിക്കോട് | എന്‍ ഐ ടി ക്യാമ്പസ്സില്‍ ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’ എന്ന ബാനര്‍ തൂക്കി എസ്എഫ്‌ഐ. ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച എന്‍ ഐ ടി അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് എസ് എഫ് ഐ കോഴിക്കോട് എന്ന പേരില്‍ എന്‍ ഐ ടിയില്‍ ബാനര്‍ സ്ഥാപിച്ചത്.

ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിലാണ് എന്‍ ഐ ടി അധ്യാപിക ഷൈജ ആണ്ടവന്‍ ഗാന്ധിയെ അപഹസിച്ചും ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചും കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ എന്നായിരുന്നു അധ്യാപികയുടെ കമന്റ്. സംഭവത്തില്‍ എസ് എഫ് ഐ പരാതിയില്‍ കുന്ദമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ അവധിയില്‍ പ്രവേശിച്ച അധ്യാപികയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.

ഗോഡ്‌സെയെ പ്രശംസിച്ച എന്‍ ഐ ടി അധ്യാപിക ഷൈജ ആണ്ടവന്‍ താമസിക്കുന്ന ചാത്തമംഗലത്തെ വീടിനു മുമ്പില്‍ ഡി വൈ എഫ് ഐ ഫ്‌ളക്‌സ് വെച്ച് പ്രതിഷേധിച്ചിരുന്നു. ഇന്ത്യ ഗോഡ്‌സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ് എന്നെഴുതിയ ഫ്‌ളക്‌സാണ് ചാത്തമംഗലം മേഖല കമ്മിറ്റി ഫ്‌ളക്‌സ് സ്ഥാപിച്ചത്. എന്‍ ഐ ടിയില്‍ അധികാരികളുടെ പിന്തുണയോടെ വര്‍ഗീയ നീക്കം ശക്തമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

Latest