Socialist
'ഹിസംഘി'കളുടെ നായയും 'കൃമുസംഘി'കളുടെ പൂച്ചയും!
ഹിസംഘികളും കൃസംഘികളും മുസംഘികളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ നാലയലത്ത് പോലും നിലയുറപ്പിക്കാത്തവരാണ്. അവരെല്ലാവരും ഗാലറിയിലിരുന്ന്'കളി' കണ്ട 'ധീരന്‍'മാരത്രെ
ഭാരത് ജോഡോ യാത്രക്ക് രാജസ്ഥാനിലെ ആള്‍വാറില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കവെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ നടത്തിയ പരാമര്‍ശം ബി ജെ പി വിവാദമാക്കിയിരിക്കുകയാണ്. കേന്ദ്രമന്ത്രി ഗോയല്‍ അതിനെതിരെ രംഗത്ത് വരികയും ചെയ്തു.
‘ബി ജെ പിക്കാരുടെ വീട്ടില്‍ വളര്‍ത്തുന്ന ഒരു കാവല്‍ പട്ടി പോലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെടുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിട്ടില്ല’ എന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്.
ഈ യാഥാര്‍ഥ്യം ഇന്ത്യയിലെ ഏത് കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്. അത് വസ്തുതയല്ലെങ്കില്‍ ബി ജെ പി ചെയ്യേണ്ടത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലടക്കപ്പെട്ട് ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി മോചിതരായവരുടെ ലിസ്റ്റ് പുറത്ത് വിടുകയാണ്. ബ്രിട്ടീഷുകാരുടെ വെടിയുണ്ടയേറ്റ് മരിക്കുകയോ അവരൊരുക്കിയ കൊലക്കയറിലേറുകയോ ചെയ്ത അന്നത്തെ ഏതെങ്കിലും സംഘ് അനുകൂലികളുണ്ടെങ്കില്‍ അവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തുകയാണ്. അതിന് ആര്‍ എസ് എസിനോ ബി ജെ പിക്കോ കഴിയാത്തിടത്തോളം ഖാര്‍ഗെയുടെ വാക്കുകള്‍ സംഘികളുടെ മൂക്കിന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ടേയിരിക്കും.
എല്ലാ മതവിഭാഗങ്ങളിലെ പരമത അസഹിഷ്ണുക്കളും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊള്ളാതെ മാറി നിന്നവരാണ്. ബ്രിട്ടീഷുകാര്‍ ജയിലിലടക്കുകയോ തൂക്കിലേറ്റുകയോ ചെയ്ത തങ്ങളുടെ കൂട്ടത്തിലെ ഒരാളുടെ പേരുപറയാന്‍ നവസമര പുരോഹിത വീരന്‍മാര്‍ക്കും മതരാഷ്ട്രവാദികള്‍ക്കും കഴിയാതെ പോകുന്നത് അതുകൊണ്ടാണ്.
രാജ്യം, അതിന്റെ സ്വാതന്ത്ര്യത്തിന്റെ തീച്ചൂളയില്‍ എരിപിരി കൊള്ളുന്ന കാലത്ത് പോലും ഇക്കൂട്ടരുടെ വീട്ടിലെ ഒരു വളര്‍ത്തു ‘പൂച്ച’ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയോ ജയിലിലടക്കപ്പെടുകയോ രക്തസാക്ഷിത്വം വരിക്കുകയോ ചെയ്തതായി കേട്ടുകേള്‍വിയില്ല.
ചുരുക്കത്തില്‍ ഹിസംഘികളും കൃസംഘികളും മുസംഘികളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ നാലയലത്ത് പോലും നിലയുറപ്പിക്കാത്തവരാണ്. അവരെല്ലാവരും ഗാലറിയിലിരുന്ന്’കളി’ കണ്ട ‘ധീരന്‍’മാരത്രെ..
ജീവന്‍ പണയപ്പെടുത്തി സ്വാതന്ത്ര്യത്തിന്റെ അങ്കത്തട്ടില്‍ അടരാടി തുറുങ്കിലടക്കപ്പെട്ടവരും വീരമൃത്യു വരിച്ചവരും, വെള്ളപ്പട്ടാളത്തിന്റെ മര്‍ദനമുറകളേറ്റ് പാവം മനുഷ്യര്‍ പിടഞ്ഞ് നിലവിളിച്ചപ്പോള്‍ ഗാലറിയിലിരുന്ന് കൈകൊട്ടിച്ചിരിച്ച് സായിപ്പിന്റെ താമ്രപത്രം വാങ്ങിയവരും എങ്ങിനെയാണ് തുല്യരാവുക?
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വാക്കുകളില്‍ അണുമണിത്തൂക്കം പതിരില്ല.