Connect with us

Kerala

'താനിപ്പോഴുള്ളത് വല്ലാത്ത മാനസികാവസ്ഥയില്‍, തുറന്നുപറഞ്ഞാല്‍ വിവാദമായേക്കും'; വികാരനിര്‍ഭര പ്രസംഗവുമായി കൊടിക്കുന്നില്‍

'പല തരത്തിലുള്ള ആക്രമണം നേരിട്ടു. താന്‍ മാത്രം തോല്‍ക്കുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ പിടിച്ചു നില്‍ക്കില്ലായിരുന്നു.'

Published

|

Last Updated

തിരുവനന്തപുരം | താനിപ്പോഴുള്ളത് വല്ലാത്ത മാനസികാവസ്ഥയിലാണെന്നും തുറന്നു പറഞ്ഞാല്‍ വിവാദമാകുമെന്നുമുള്ള വൈകാരിക പ്രസംഗവുമായി കോണ്‍ഗ്രസ്സ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ് കോണ്‍ക്ലേവിലാണ് അദ്ദേഹം വികാരനിര്‍ഭരമായി സംസാരിച്ചത്.

‘താന്‍ നില്‍ക്കുന്നത് വല്ലാത്ത മാനസികാവസ്ഥയിലാണ്. പ്രസംഗിച്ചാല്‍ പലതും തുറന്ന് പറയേണ്ടി വരും. അങ്ങനെ പറഞ്ഞാല്‍ വിവാദമായേക്കാം. ശത്രുക്കള്‍ കൂടിയേക്കാം. അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നത്. സംവരണ മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിക്കുക എളുപ്പമല്ലായിരുന്നു. എട്ട് തവണ ജയിക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. പല തരത്തിലുള്ള ആക്രമണം നേരിട്ടു. താന്‍ മാത്രം തോല്‍ക്കുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ പിടിച്ചു നില്‍ക്കില്ലായിരുന്നു.’- കൊടിക്കുന്നില്‍ തുറന്നടിച്ചു.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ ഒഴിവാക്കണം എന്ന് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും പാര്‍ട്ടി ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിന്നില്ലെങ്കില്‍ ജയിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നുവെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തലയും വി ഡി സതീശനും ഉണ്ടായിരുന്ന വേദിയിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രസംഗം.

Latest