Connect with us

Kerala

'എല്ലാ പിന്തുണയുമുണ്ടാകും'; എന്‍ എം വിജയന്റെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി എം പി

സാമ്പത്തിക പ്രതിസന്ധിയുള്ളതായി കുടുംബം പ്രിയങ്കയെ അറിയിച്ചു.

Published

|

Last Updated

കല്‍പ്പറ്റ | വയനാട് ഡി സി സി ട്രഷററായിരിക്കെ ആത്മഹത്യ ചെയ്ത എന്‍ എം വിജയന്റെ കുടുംബത്തെ പ്രിയങ്കാ ഗാന്ധി എം പി സന്ദര്‍ശിച്ചു. എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുള്ളതായി കുടുംബം പ്രിയങ്കയെ അറിയിച്ചു. വീട്ടിലെ അടച്ചിട്ട മുറിയില്‍ അര മണിക്കൂറോളം നേരമാണ് പ്രിയങ്കയും മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളും കുടുംബത്തോട് സംസാരിച്ചത്.

പ്രിയങ്ക വീട്ടില്‍ നിന്നിറങ്ങിയയുടന്‍ മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും ഒന്നും പറയാന്‍ തയ്യാറായില്ല. കലക്ടറേറ്റില്‍ നടക്കുന്ന ഒരു യോഗത്തില്‍ പങ്കെടുത്ത ശേഷം വിശദമായി പ്രതികരിക്കാമെന്നാണ് അവര്‍ റിപോര്‍ട്ടര്‍മാരോട് പറഞ്ഞത്.

Latest