Connect with us

Uae

'ഇന്ത്യ - യു എ ഇ സാംസ്കാരിക ബന്ധങ്ങൾ നിർണായകം'

യു എ ഇ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്

Published

|

Last Updated

അബൂദബി| ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം വ്യാപാര കൈമാറ്റങ്ങൾക്കപ്പുറം, ചരിത്രപരമായ സാംസ്കാരിക ബന്ധങ്ങളിലും നാഗരിക പൈതൃകത്തിലും ആഴ്ന്ന് ഉറച്ചതാണെന്ന് ഇന്ത്യയുടെ സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു. അബൂദബി കൾച്ചർ സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു എ ഇ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്നും, ഏകദേശം 50 ലക്ഷം വരുന്ന യു എ ഇയിലെ ഇന്ത്യൻ പ്രവാസി സമൂഹം രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക വികസനത്തിന് നിർണായക സംഭാവനകൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രാദേശിക സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ, ജനതകൾ തമ്മിലുള്ള വിടവുകൾ നികത്താനും ധാരണയും ആശയവിനിമയവും ശക്തിപ്പെടുത്താനും സംസ്കാരത്തെ നാഗരിക പാലമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പരസ്പര താത്പര്യങ്ങൾക്കായി ഈ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി എടുത്തുകാട്ടി. അബൂദബി കൾച്ചർ സമ്മിറ്റ്, സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഗോള ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest