Connect with us

exam phobia

"വേണ്ട, പരീക്ഷാപ്പേടി': കൈറ്റ് വിക്‌ടേഴ്‌സിൽ ഇന്ന് പ്രത്യേക പരിപാടി

പരീക്ഷാപ്പേടി ഇല്ലാതാക്കാൻ രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ എന്തെല്ലാം ചെയ്യണം എന്നതാണ് പരിപാടിയുടെ ഉള്ളടക്കം.

Published

|

Last Updated

തിരുവനന്തപുരം| എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന കുട്ടികളിൽ പരീക്ഷാ സംബന്ധമായ ആശങ്കകൾ പരിഹരിക്കാനായി കൈറ്റ് വിക്‌ടേഴ്‌സ് ഇന്ന് രാത്രി എട്ടിന് പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യും. പരീക്ഷാപ്പേടി ഇല്ലാതാക്കാൻ രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ എന്തെല്ലാം ചെയ്യണം എന്നതാണ് പരിപാടിയുടെ ഉള്ളടക്കം.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഡയറക്ടർ കെ ജീവൻ ബാബു, മാനസികാരോഗ്യ വിദഗ്ധരായ ഡോ. അരുൺ ബി നായർ, ഡോ. ജയപ്രകാശ് ആർ പങ്കെടുക്കും. പരിപാടിയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകും. പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ എട്ടിനും രാത്രി എട്ടിനുമുണ്ടാകും.