Uae
'ഫോൺ ഫോബിയ': പുതു തലമുറ കോളുകൾ ഒഴിവാക്കി ടെക്സ്റ്റിംഗ് നടത്തുന്നു
റോബർട്ട് വാൾട്ടേഴ്സിന്റെ നടത്തിയ പഠനത്തിൽ 59 ശതമാനം പുതിയ തലമുറ പ്രൊഫഷണലുകൾ സന്ദേശങ്ങൾ കൈമാറാൻ ഇ-മെയിലോ തൽക്ഷണ സന്ദേശങ്ങളോയാണ് തിരഞ്ഞെടുക്കുന്നതെന്ന് കണ്ടെത്തി

അബൂദബി | യു എ ഇയിലെ ജെൻ ഇസഡ് തലമുറ ഫോൺ കോളുകൾക്ക് പകരം ടെക്സ്റ്റിംഗിനും ഇമെയിലിനും മുൻഗണന നൽകുന്നതായി പുതിയ പഠനം.റോബർട്ട് വാൾട്ടേഴ്സിന്റെ നടത്തിയ പഠനത്തിൽ 59 ശതമാനം പുതിയ തലമുറ പ്രൊഫഷണലുകൾ സന്ദേശങ്ങൾ കൈമാറാൻ ഇ-മെയിലോ തൽക്ഷണ സന്ദേശങ്ങളോയാണ് തിരഞ്ഞെടുക്കുന്നത്.
പകുതിയിലേറെ പേർ ബിസിനസ് കോളുകളിൽ ഉത്കണ്ഠ അനുഭവിക്കുന്നു. “ഫോൺ ഫോബിയ’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രവണത, തൽക്ഷണ സമ്മർദം ഒഴിവാക്കി നിയന്ത്രിത ആശയവിനിമയ രീതികളിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു.സോഷ്യൽ മീഡിയയിലും സ്മാർട്ട്ഫോണുകളിലും വളർന്ന ജെൻ ഇസഡ് ഫോൺ കോളുകൾ അസ്വസ്ഥതയുണ്ടാക്കുന്നതായാണ് നിരവധി പേർ പറയുന്നത്. കോൾ വരുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നു. കോളുകൾ തൽക്ഷണ തീരുമാനം ആവശ്യപ്പെടുന്നു.
ഡിജിറ്റൽ-ഫസ്റ്റ് സംസ്‌കാരമാണ് ഈ മാറ്റത്തിന്റെ കാരണമായി സാമൂഹിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. പുതിയ തലമുറ വളർന്നത് തൽക്ഷണ സന്ദേശങ്ങളുടെ ലോകത്താണ്. ഫോൺ കോളുകൾ പഴഞ്ചനും സമ്മർദം നിറഞ്ഞതുമായി അവർക്ക് തോന്നുന്നു. അവർ പറഞ്ഞു.