Connect with us

From the print

"ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം': കേരള യുവജന സമ്മേളനം; ഭവന സന്ദർശനം ഇന്ന്

യുവാക്കളെ നേരിട്ട് ക്ഷണിക്കും

Published

|

Last Updated

തൃശൂർ| എസ് വൈ എസ് പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കേരള യുവജന സമ്മേളനം ഈ മാസം 27, 28, 29 തീയതികളിൽ തൃശൂർ ആമ്പല്ലൂരിൽ നടക്കും.
സമ്മേളനത്തിന്റെ ആശയങ്ങൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിനും യുവജനങ്ങളെ പരിപാടിയിലേക്ക് നേരിൽ ക്ഷണിക്കുന്നതിനുമായി ഇന്ന് എസ് വൈ എസ് പ്രവർത്തകർ കേരളത്തിലെ ഗ്രാമങ്ങളിലെ വീടുകളിൽ സന്ദർശനം നടത്തും. ചർച്ചകൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ, രചനകൾ, വായന എന്നിങ്ങനെ ക്രിയാത്മകവും ശ്രദ്ധേയവുമായ സെഷനുകളാണ്

ഒരേ സമയം അഞ്ച് വേദികളിലായി ക്രമീകരിച്ചിരിക്കുന്നത്.
ചിന്തകർ, എഴുത്തുകാർ, പ്രഭാഷകർ, കലാകാരന്മാർ തുടങ്ങിയ മത- രാഷ്്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ മൂന്ന് ദിവസങ്ങളിലായി 70 മണിക്കൂർ യുവജനങ്ങളോട് സംവദിക്കും. വിവിധ ജില്ലകളിൽ നിന്നായി പതിനായിരം സ്ഥിരം പ്രതിനിധികളാണ് ഓരോ ദിവസവും സമ്മേളന നഗരിയിൽ സംഗമിക്കുന്നത്. ഇതിനകം ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തീകരിച്ച പ്രതിനിധികൾക്ക് നഗരിയിൽ ക്രമീകരിക്കുന്ന 16 കൗണ്ടറുകളിൽ നിന്നും സമ്മേളന ഉപഹാരങ്ങൾ നൽകും.

Latest