Books
'സര്‍ദുല്‍ മസാനീദ് ഫീ അഖ്ദില്‍ മവാലീദ്' പ്രകാശിതമായി
നബിദിനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കുന്നതാണ് ഗ്രന്ഥം.
സഹല്‍ ശാമില്‍ ഇര്‍ഫാനി രചിച്ച അറബി ഗ്രന്ഥം സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രകാശനം ചെയ്യുന്നു.
നോളജ് സിറ്റി | വിറാസ് മുദരിസ് സഹല്‍ ശാമില്‍ ഇര്‍ഫാനി കാമില്‍ സഖാഫി രചിച്ച ‘സര്‍ദുല്‍ മസാനീദ് ഫീ അഖ്ദില്‍ മവാലീദ്’ എന്ന ഗ്രന്ഥം പ്രകാശിതമായി. തിരുനബി (സ) യുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന മൗലിദുകളും മറ്റു പ്രവര്‍ത്തനങ്ങളും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കുന്നതാണ് ഗ്രന്ഥം.
വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മറുപടികളും വ്യത്യസ്ത തലക്കെട്ടുകളോടെ ആകര്‍ഷണീയമായ ശൈലിയില്‍ ഏവര്‍ക്കും സുഗ്രാഹ്യമായ രൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം നോളജ് സിറ്റി ജാമിഉല്‍ ഫുതൂഹില്‍ നടന്ന അല്‍ മൗലിദുല്‍ അക്ബറില്‍ വെച്ച് സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് ഗ്രന്ഥത്തിന്റെ ആദ്യ കോപ്പി കോയമ്പത്തൂര്‍ ഇനായത്ത് ഹാജിക്ക് കൈമാറിയാണ് ഗ്രന്ഥം പ്രകാശനം ചെയ്തത്. ത്വയ്ബ പബ്ലിക്കേഷന്‍ ആണ് പ്രസാധകര്‍.