Connect with us

Saudi Arabia

"മയക്കുമരുന്നിനെതിരെ ഗോൾ നേടൂ, ഫുട്ബോളിലൂടെ ജയിക്കൂ"; കാക്കു അമേരിക്കാസ് ഡിഫ്‌സി സൂപ്പർ കപ്പ് ഇലവെൻസ്‌ ടൂർണമെന്റ് വ്യാഴാഴ്ച ആരംഭിക്കും

ദഹ്‌റാന്‍ അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ കിഴക്കന്‍ പ്രവിശ്യയിലെ പതിനെട്ട് പ്രമുഖ ടീമുകളാണ് മാറ്റുരക്കുന്നത്.

Published

|

Last Updated

ദമാം|’മയക്കുമരുന്നിനെതിരെ ഗോള്‍ നേടൂ, ഫുട്‌ബോളിലൂടെ ജയിക്കൂ'(Score against drugs, win with football ) എന്ന ശീര്‍ഷകത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാള്‍ ക്ലബായ ദല്ല ഫുട്ബാള്‍ ക്ലബ് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാക്കു അമേരിക്കാസ് ഡിഫ്സി സൂപ്പര്‍ കപ്പ് ഇലവെന്‍സ് ടൂര്‍ണമെന്റ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദഹ്‌റാന്‍ അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ കിഴക്കന്‍ പ്രവിശ്യയിലെ പതിനെട്ട് പ്രമുഖ ടീമുകളാണ് മാറ്റുരക്കുന്നത്.സേഫ്റ്റി രംഗത്തെ പ്രമുഖ സ്ഥാപനമായ കാക്കു അമേരിക്കാസ് ആണ് ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍.

10,000 റിയാല്‍ പ്രൈസ് മണിയായി നല്‍കുന്ന ടൂര്‍ണമെന്റില്‍ റാഫേല്‍ കൂപ്പണ്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി സുസുക്കി ആക്‌സിസ് ബൈക്കും നല്‍കും,ഗള്‍ഫ് സ്റ്റാന്‍ഡേഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി സ്‌പോണ്‍സര്‍ വിന്നേഴ്‌സ് പ്രൈസ് മണിയും ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

വാർത്താസമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷുക്കൂർ ആലിക്കൽ, ഫസൽ ജിഫ്രി,ഡിഫ ആക്ടിങ് പ്രസിഡന്റ്  ടൈറ്റസ്, റാഫി യൂണിഗാർബ്‌, സൻഫീർ കല്ലിങ്ങൽ, യൂനുസ് കെപി എന്നിവർ പങ്കെടുത്തു

---- facebook comment plugin here -----

Latest